പന്തളം: എൻ.എസ്.എസ് പന്തളം തെക്കേക്കര മേഖലാസമ്മേളനം പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻ.എസ് എസ് പ്രതിനിധി സഭാംഗം എ.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, അഡ്വ.പറന്തൽ രാമകൃഷ്ണപിള്ള, സി.ആർ ചന്ദ്രൻ, എൻ.ഡി നാരായണപിള്ള, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജി.രാജേഷ്കുമാർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. തട്ടയിൽ ഒന്നാം എൻ.എസ്.എസ് കരയോഗത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് ഇടയിരേത്ത് കുടുംബത്തിൽ തച്ചു ശാസ്ത്ര വിധി പ്രകാരം പണി പൂർത്തിയാക്കിയ ക്ഷേത്രത്തിന്റെ സമർപ്പണവും സമുദായാചാര്യന്റെ വെങ്കല പ്രതിമയുടെ അനാശ്ചാദാനവും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ജൂലായ് 7ന് നിർവഹിക്കും