george-kurien

പ​ത്ത​നം​തിട്ട: കുവൈറ്റിൽ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയിൽ ജീവൻ നഷ്ടപ്പെട്ട പത്തനംതിട്ട സ്വദേശികളുടെ വീടുകൾ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഇന്ന് സന്ദർശി​ക്കും. രാവിലെ 9 ന് തിരുവല്ലയിൽ എത്തുന്ന അദ്ദേഹം 10ന് പന്തളത്തും 10.30 ന് വാഴമുട്ടം, 11 മണിക്ക് കോന്നി, 12 മണിക്ക് കീഴ്‌​വായ്പൂർ എന്നിവിടങ്ങളിലുള്ള മരിച്ചവരുടെ വീടുകൾ സന്ദർശിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ അഡ്വ.വി.എ.സൂരജ് അറിയിച്ചു.