 
ഓമല്ലൂർ: പിന്നാക്കസമുദായങ്ങൾ പുതിയ തലമുറയുടെ വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണനയും പ്രാധാന്യവും നൽകേണ്ടതെന്ന് കേരള ഗണക മഹാസഭ ജനറൽ സെക്രട്ടറി ജി. നിശീകാന്ത് പറഞ്ഞു. ഗണക മഹാസഭ കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രതിനിധി സമ്മേളനം ഓമല്ലൂർ പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് കെ.വി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി സുരേഷ് പ്രക്കാനം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ദീപൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.എൻ ഗോപി ഗണകൻ, കവയിത്രി സരസ്വതി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജി. വിദ്യാസാഗർ, സെക്രട്ടറി ഭുവനചന്ദ്രൻ, രാധാകൃഷ്ണൻ ശാന്തി, കെ.എൻ ചന്ദ്രശേഖരൻ, കെ. കെ ശ്രീകുമാർ, ഇന്ദുലക്ഷ്മി, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ യൂണിയൻ ഭാരവാഹികൾ സുഭാഷ് മോഹൻ പ്രസിഡന്റ്), ഇന്ദുലക്ഷ്മി (വൈസ് പ്രസിഡന്റ്) ദീപൻ (സെക്രട്ടറി) ശ്രീകുമാർ (ജോ. സെക്രട്ടറി), ടി എസ് വിജയൻ (ട്രഷറർ).