നാരങ്ങാനം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ വെള്ളൂരേത്ത് അർജുൻ (26), ഓതറ കപ്‌ളങ്ങാട്ടിൽ അജിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ന് നാരങ്ങാനം - കടമ്മനിട്ടറോഡിൽപൂവണ്ണുംമൂട്ടിൽ പടിക്ക് കൊടും വളവിൽ റോഡിലെ ക്രാഷ് ബാരിയറിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവല്ല സ്വകാര്യ മെഡിക്കൽക്കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.