റാന്നി : പ്ലാവിൽ കയറി ചക്ക പറിക്കുന്നതിനടയിൽ 11 കെവി ലൈനിൽ നിന്ന് ഗൃഹനാഥന് ഷോക്കേറ്റു. റാന്നി മന്ദിരം - നാല് സെന്റ് കോളനിക്ക് സമീപം പാറയിൽ ജയിംസിനാണ് ഗുരുതരമായി പൊള്ളലേറ്റത്. റാന്നി താലൂക്ക് ആശു പത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്. ഇ.ബി സൗത്ത് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.