mulakkuzha

മുളക്കുഴ : മുളക്കുഴ പഞ്ചായത്തിലെ പത്താംവാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ബന്തിപ്പൂകൃഷി തുടങ്ങി. ഓണത്തിന് വിളവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ. ഗ്രാമപഞ്ചായത്തംഗം പ്രമോദ് കാരയ്ക്കാട് ആദ്യ തൈ നട്ടു പദ്ധതിയടെ ഉദ്ഘാടനം നിർവഹിച്ചു. തൊഴിലുറപ്പ് മേറ്റ് ലത.വി.ആർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ശാന്തമ്മ, മേറ്റുമാരായ ഉഷാ കുട്ടൻ, രാജി സുനിൽ, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൃഷിഭവനിൽ നിന്ന് ഒരു തൈയ്ക്ക് 4 രൂപ നിരക്കിൽ 2500 തൈകൾ തൊഴിലാളികൾ വാങ്ങി നട്ടുപിടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ബന്തിപ്പൂവ് കൃഷി തൊഴിലാളികൾ ലാഭകരമായി നടത്തിയിരുന്നു.