17-grill

നാരങ്ങാനം: ​ കോഴഞ്ചേരി - കടമ്മനിട്ട റൂട്ടിൽ വട്ടക്കാവ് ജംഗ്ഷനിൽ നിന്ന് കോട്ടൂർ പടിയിലേക്കുള്ള റോഡിൽ തോടിന് മീതേ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ല് മോഷണം പോയി. ഇവിടെ ആഴത്തിലുള്ള തോടായതിനാൽ വലിയ അപകട സാദ്ധ്യതയാണുള്ളത്. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള ഭാഗത്താണ് ഗ്രില്ല് സ്ഥാപിച്ചിരുന്നത്. ഗ്രില്ല് നഷ്ടമായതോടെ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മെയ് 30ന് രാത്രി 2ന് വെള്ള നിറത്തിലുള്ള ഓട്ടോ ടാക്സി ഇവിടെ നിറുത്തിയിട്ടേക്കുന്നത് അടുത്തുള്ള സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗ്രില്ല് അടിയന്തിരമായി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.