harshakumar

പത്തനംതിട്ട : അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിച്ച ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ജി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സതി വിജയൻ, ട്രഷറർ ശോഭാ രാജേഷ്, രാജേശ്വരി, കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.