
കോന്നി : ബിഎസ്.സി കമ്പ്യൂട്ടർ സയൻസിൽ രണ്ടാംറാങ്ക് നേടിയ കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ സൂര്യ എസ്.കുമാറിനെ അനുമോദിക്കാൻ ചേർന്ന യോഗം ജില്ലാ പൊലീസ് മേധാവി വി.അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ താര കെ.എസ് അദ്ധ്യക്ഷതവഹിച്ചു. കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ, മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് കോയിക്കൽ, സ്റ്റാഫ് പ്രതിനിധി തെങ്ങമം അനീഷ് , അസിസ്റ്റന്റ് പ്രഫസർമാരായ എസ്.ബിന്ദു, എൻ.രാജേഷ്, വിനീതാവിജയൻ, സൂര്യാസന്തോഷ്, അനൂപ് രാജു, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, മുൻ പ്രസിഡന്റ് മോൻസി.എ , ശ്രീഹരി, ഹരിഷ് ജയൻ, സൂര്യ എസ് കുമാർ എന്നിവർ പ്രസംഗിച്ചു.