മല്ലപ്പള്ളി : കേരള വ്യാപാരി വ്യവസായി എഴുമറ്റൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് സി.വി. സോമരാജൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു,വൈസ് പ്രസിഡന്റ് ആർ.അജയകുമാർ,താലൂക്ക് പ്രസിഡന്റ് ഇ.ഡി.തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.വി. സോമരാജൻ നായർ (പ്രസി), ജോഷി കരിപ്പൂര് (ജ.സെക്രട്ടറി) കെ.ടി. മുരളി (ട്രഷറർ)എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.