
വലിയകാവ് : ജൈവവൈവിദ്ധ്യ ബോർഡും വനംവകുപ്പും വനസംരക്ഷണ സമിതിയും സംയുക്തമായി പരിപാലിച്ചുവന്ന തേക്കുത്തൈകളുടെ ആദ്യവില്പന ജൈവ വൈവിദ്ധ്യബോർഡ് ജില്ലാ ഉപദേശകസമിതിയംഗം രാജു എബ്രഹാം നിർവഹിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ഒരു വർഷത്തിലധികം വളർച്ചയെത്തിയ തൈ ഒന്നിന് 15 രൂപയാണ് വില. വനസംരക്ഷണ സമിതി സെക്രട്ടറി വിദ്യാകുമാരി, അരുൺ കുമാർ, ഡിബിൾ രാജ്, സുഷമ സോമൻ, അമ്പിളി ഷിബു, പി.കെ.ജെയിംസ്, ഇ.ടി.കുഞ്ഞുമോൻ, ശാന്തമ്മ സോമൻ, എം.എസ്.വർഗീസ് എന്നിവർ സംസാരിച്ചു. തൈകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 8547600800.