അടൂർ : എസ്.എൻ.ഡി.പി യോഗം 1255 പാറക്കര - ഇടമാലി ശാഖയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ബിവിത വേണുവിനെ കോന്നി .എസ്.എ.എസ്. എസ്.എൻ.ഡി.പി യോഗം കോളേജ് അസി. പ്രൊഫ. സിമി. എം ആദരിച്ചു. അസി. പ്രൊഫ. ബിനുരാജ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ഹരിലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി. കെ ഭാസ്കരൻ, ശാന്തകുമാരി ബാബു, കെ. എം ഗോപാലകൃഷ്ണൻ, സ്നേഹലത സത്യദാസ്, വൈഗ ശ്രീകാന്ത്, അജു എന്നിവർ സംസാരിച്ചു.