
പത്തനംതിട്ട: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പത്തനംതിട്ട പ്രസ്‌ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഡോക്കുമെന്ററി മത്സരം സംഘടിപ്പിക്കും. വായനവാരവുമായി ബന്ധപ്പെട്ടു സ്‌കൂളുകളിൽ നടക്കുന്ന പരിപാടികളും വായനദിന സന്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മികച്ച ഡോക്കുമെന്ററിക്ക് സമ്മാനം നൽകും. പത്ത് മിനിട്ട് ദൈർഘ്യമുള്ള ഡോക്കുമെന്ററികളാണ് തയാറാക്കേണ്ടത്. എൻട്രികൾ പെൻഡ്രൈവിലാക്കി ജൂലായ് 15നകം സെക്രട്ടറി, പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. ഡോക്കുമെന്ററി തയാറാക്കിയ കുട്ടികളുടെ പേരുവിവരങ്ങൾ ഇതോടൊപ്പം ഉണ്ടാകണം. വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും. ഫോൺ: 9447359170.