
അടൂർ : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആക്കിനാട്ട് രാജീവ് അദ്ധ്യക്ഷത വഹിച്ചു. റെജി പി സാം, അനിൽ തോമസ്, അർച്ചന, വി ജെ റെജി, അനിൽകുമാർ, ഉഷാഗോപിനാഥ്, ബിജു തുമ്പമൺ, എം.പി.രാജു, അനിൽ ശാമുവേൽ, അഖിൽ ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.