അടൂർ: ആനന്ദപ്പള്ളിയിലുള്ള ബി.എസ്.എൻ.എൽ ടവർ റൂമിൽ ഫിറ്റ് ചെയ്തിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും മൊഡ്യൂളുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷണം പോയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അടൂർ പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ സതീഷ് കുമാർ (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 14ന് ആണ് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള ഉപകരണങ്ങൾ മോഷണം പോയത്. നിരവധി സി സി ടിവി ദൃശ്യങ്ങളും ഫോൺ കോളുകളും സമാന സ്വഭാവമുള്ള ബിസിനസ് നടത്തുന്ന ആളുകളെയും തൊഴിലാളികളെയും സംബന്ധിച്ച അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. മോഷണ വസ്തുക്കൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്ടർ രാജീവ്.ആർ, സബ് ഇൻസ്‌പെക്ടർമാരായ ഷീന.എൽ , രാധാകൃഷ്ണൻ.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.