
അടൂർ : തോട്ടുവ ദേവിവിലാസം എൻ.എസ്.എസ് കരയോഗ കുടുംബസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷതവഹിച്ചു. പ്ളസ് ടു വിജയികൾക്ക് താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ളയും എസ്.എസ്.എൽ.സി വിജയികൾക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.രവീന്ദ്രക്കുറുപ്പും അവാർഡുകൾ നല്കി. ഭരണസമിതി അംഗം ജി.ഉണ്ണികൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മികച്ച കർഷകനെ ഭരണസമിതി അംഗം വി.ശാന്തകുമാർ ആദരിച്ചു. ഉഷാമുരളി, കെ.ഉണ്ണികൃഷ്ണപിള്ള ജി.രാമചന്ദ്രക്കുറുപ്പ്, ആർ.ജയചന്ദ്രൻ, ആർ.രവീന്ദ്രൻ നായർ, എസ്.കെ.സുകുമാരക്കുപ്പ്,പി.ഉണ്ണികൃഷ്ണൻ , ഇന്ദിരാദേവി, ടി.ജെ.കൃഷ്ണകുമാർ, പി.മോഹനക്കുറുപ്പ് എന്നിവർ സംസാരിച്ചു.