19-chenneerkara-sndp-scho
ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ടീം

ചെ​ന്നീർ​ക്കര: ജില്ലയിലെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരം ഈ വർഷവും ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ നിലനിറുത്തി. സംസ്ഥാനത്ത് ആകെ സംഘടിപ്പിച്ച മത്സരത്തിലാണ് ഈ അഭിമാനനേട്ടം. സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളാണ് അംഗീകാരം നേടിക്കൊടുത്തത് .

സമ്പൂർണ്ണ ഐ.ടി സാക്ഷരതാഗ്രാമം കുട്ടികളുടെ ഷോർട്ട് ഫിലിം സംസ്ഥാനതല മത്സരത്തിൽ വിജയം, ഡിജിറ്റൽ മാഗസിൻ, സ്മാർട്ട് അമ്മമാർ ഒഫ് ചെന്നീർക്കര , റേബോ ബിൻ, വായന മൂല ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ സങ്കേതിക വിദ്യ എത്തിക്കാനും വയോജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷര എത്തിക്കാനും ഐ.ടി അറ്റ് ഹോം. ഫ്രീഡം ഫെസ്റ്റ്, ഉബണ്ടു ഫെസ്റ്റ്,എന്നിവ എടുത്തുപറയേണ്ടതാണ്. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളാണ് സ്‌കൂളിലും പഞ്ചായത്തിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രിൻസിപ്പൽ രജേഷ് ആർ, എച്ച്.എം എസ്.ഷീബ,അദ്ധ്യാപക അനദ്ധ്യാപകർ,സ്‌കൂൾ പി.ടി.എ അംഗങ്ങൾ ,മനേജ്‌മെന്റ് തുടങ്ങിയവരുടെ പൂർണ്ണ പിന്തുണയോടുകൂടി പ്രവർത്തിക്കുന്ന ഈ ലിറ്റിൽ കൈറ്റ്‌സ് യൂണി​റ്റിനെ മുന്നോട്ട് നയിക്കുന്നത് കൈറ്റ് മാസ്റ്റർമാരായ അഞ്ചു പ്രസാദ് , എൻ.കല അഞ്ജലി ടി. പ്രതിഭ ഗോപിനാഥ് എന്നിവരാണ്‌.