പന്തളം: . യു.കെ.യിൽ എം.ബി.ബി.എസിന് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ കാറും ലോറിയും കൂട്ടിയിടിച്ച് മാതാവ് മരിച്ചു. ചെങ്ങന്നൂർ ബുധനൂർ വർണേത്ത് നന്ദനത്തിൽ ജയശ്രീ(47) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പ്രസന്നൻ(58), മക്കളായ അനുപ്രിയ (24), ദേവപ്രിയ(20) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി.റോഡിൽ കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ മാന്തുക ഭാഗത്ത് തിങ്കളാഴ്ച രാവിലെ 5.45നായിരുന്നു അപകടം. യു.കെ.യിൽ പഠിക്കുന്ന ദേവപ്രിയയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കണ്ണൂരിൽ നിന്ന് വെട്ടുകല്ലുമായി പന്തളം ഭാഗത്തേക്ക് വരികയായിരുന്നു ലോറി .