കോന്നി: വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി. പയ്യനാമൺ ശ്രീവിലാസത്തിൽ ( ആബശേരിൽ ) രത്നമ്മ (89) ആണ് മരിച്ചത്.. പയ്യനാമൺ ചന്തയ്ക്ക് സമീപം കാർമൽ റാണി ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം. മുറിഞ്ഞകല്ലിൽ താമസിക്കുന്ന മകൻ ചൊവ്വാഴ്ച രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കോന്നി പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെഡ് നഴ്സ് ആയിരുന്നു രത്നമ്മ. . ഭർത്താവ് പരേതനായ ജനാർദ്ദനൻ, മക്കൾ: ജിലെകുമാർ.സന്തോഷ്‌. മരുമക്കൾ: ശ്രീലത, രജനി.