
പത്തനംതിട്ട : ഒളിമ്പിക്‌സ് ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് 2 ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് വിളംബര ഘോഷയാത്രയും ദീപശീഖ പ്രയാണവും ആരംഭിക്കും. സംസ്ഥാന, ദേശീയ കായിക താരങ്ങൾ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കും. ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 1000 കണക്കിന് ആളുകൾ ഘോഷയാത്രയിൽ അണിനിരക്കും. ജില്ലാ കളക്ടർ പ്രേം കൃഷ്ണ, ജില്ലാ പൊലീസ് സൂപ്രണ്ട് വി.അജിത് എന്നിവർ പങ്കെടുക്കും. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് ട്രോഫിയും സമ്മാനിക്കും.