
പത്തനംതിട്ട : ബി.ജെ.പി എസ്.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 83-ാമത് അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെകട്ടറി സലിം കുമാർ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിബി മന്ദിരം, മനു ഓമല്ലൂർ, രാജമ്മ കുട്ടപ്പൻ, ജയചന്ദ്രൻ തിരുവല്ല, സുരേന്ദ്രൻ കൊടുമൺ എന്നിവർ പ്രസംഗിച്ചു.