19-velicham

ഇലവുംതിട്ട : പ്ലാന്തോട്ടത്ത് സരിഗ ഗ്രന്ഥശാലയും മെഴുവേലി ഗ്രാമപഞ്ചായത്ത് 11​-ാം വാർ​ഡ് എ.ഡി.എസും ചേർന്ന് കുട്ടികളുടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അം​ഗം പി.ജെ.അജയകുമാർ അദ്ധ്യക്ഷനായി​രുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്ത് അം​ഗം ബി.എസ്.അനീഷ് മോൻ ഉദ്ഘാടനം ചെയ്തു. ഷാൻ രമേശ് ഗോപൻ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രജിത കുഞ്ഞു​മോൻ, മുൻവാർഡ് അംഗം അനിത ഭാ​സ്‌ക്കർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അജീഷ്.പി, സെക്രട്ടറി ഷീജ മുരളി, ലൈബ്രേറിയൻ ലക്ഷ്മി ഗോപിനാഥൻ എന്നി​വർ സംസാരി​ച്ചു.