ente-kaumudi
ചൂരക്കോട് ഗവ. എൽ. പി സ്ക്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ പത്രം സ്ക്കൂൾ പ്രതിനിധി രാധിക ടീച്ചർക്ക് സ്പോൺസർമാരായ മണക്കാല സഞ്ജു സദനത്തിൽ സോമനും ഭാര്യ ശോഭന സോമനും , ജില്ലാ പഞ്ചായത്ത് മെമ്പർ സി കൃഷ്ണകുമാരും ചേർന്ന് കൈമാറുന്നു . കേരളാകൗമുദി അടൂർ ലേഖകൻ സതീഷ് ജയപാലൻ ,സർക്കുലേഷൻ എക്സിക്കുട്ടീവ് രഞ്ജിത്ത് കുമാർ , അനിൽ മണക്കാല , സിബി മാത്യു, വിഷ്‌ണു രാജ് ,അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സമീപം

അടൂർ : ചൂരക്കോട് ഗവ. എൽ.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. മണക്കാല സഞ്ജു സദനത്തിൽ സോമനും ഭാര്യ ശോഭന സോമനും ചേർന്നാണ് പത്രം സ്പോൺസർ ചെയ്‌തത്‌. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സി. കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. സ്കൂൾ പ്രതിനിധി രാധിക ടീച്ചർക്ക് സ്പോൺസർമാരായ സോമനും ശോഭന സോമനും ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാറും ചേർന്ന് പത്രം കൈമാറി. കേരളകൗമുദി അടൂർ ലേഖകൻ സതീഷ് ജയപാലൻ പദ്ധതി വിശദീകരണം നടത്തി. പൊതുപ്രവർത്തകൻ അനിൽ മണക്കാല, കേരളകൗമുദി സർക്കുലേഷൻ എക്സിക്യൂട്ടീവ് രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സിബി മാത്യു നന്ദി പറഞ്ഞു.