മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായൺ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി തെന്നശ്ശരിൽ ഇല്ലത്ത് വിപിൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ ഇന്ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, 8ന് കലശപൂജ (25 കലശം പഞ്ചഗവ്യം), 10.30ന് ഉച്ചപൂജയ്ക്ക് കലശാഭിഷേകം, തുടർന്ന് ഉപദേവന്മാർക്ക് കലശാഭിഷേകം എന്നിവ നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ, സെക്രട്ടറി സുരേഷ് നവദീപ് എന്നിവർ അറിയിച്ചു.