police
കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ അടൂർ മേഖലാ വാർഷിക സമ്മേളനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടൂർ : കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ അടൂർ മേഖലാ വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് പി.വി.ചിദംബരത്തിന്റെ അദ്ധ്യക്ഷതയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം എസ്.ഷിജുവും സംഘടന നേതാക്കളും പങ്കെടുത്തു. ഭാരവാഹികളായി ചിദംബരൻ പി.വി (പ്രസിഡന്റ്), ആർ.സജീവൻ (സെക്രട്ടറി), രാജേന്ദ്രൻ.എം.പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.