jandu-malli-
വിദ്യാർത്ഥികൾ ജണ്ടുമല്ലി തൈ നടുന്നു

അടൂർ : ഇളമണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഇത്തവണത്തെ ഒാണത്തിന് പൂക്കളമൊരുക്കുന്നത് സ്കൂൾ വളപ്പിലെ ജണ്ട് മല്ലിയിൽ നിന്നുള്ള പൂക്കൾ കൊണ്ടുകൂടിയാകും. സ്കൂളിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് രണ്ടായിരത്തോളം ജണ്ടു മല്ലി തൈകളാണ് വിദ്യാർത്ഥികൾ നട്ടിരിക്കുന്നത്. ജണ്ടു മല്ലി തോട്ടത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ ആർ ഹരീഷ് നിർവഹിച്ചു.ഏനാദിമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്‌ മാത്യു,വി എച്ച് എസ് പ്രിൻസിപ്പൽ പ്രീത വി,ഹെഡ്‌മിസ്ട്രസ് രാജശ്രീ എസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി ആർ.എസ്,സ്റ്റാഫ് സെക്രട്ടറി എൻ കെ സതികുമാർ,പരിസ്ഥിതി ക്ലബ്‌ കോർഡിനേറ്റർ ലക്ഷ്മി.ബി, ഫോറസ്ട്രി ക്ലബ്‌ കോർഡിനേറ്റർ ഇന്ദു.വി, ജൈവവൈവിദ്ധ്യ ക്ലബ്‌ കോർഡിനേറ്റർ ശ്രീജ വി, തുടങ്ങിയവർ പങ്കെടുത്തു.