വെച്ചൂച്ചിറ : പഞ്ചായത്തുതല വായനവാരം ചാത്തൻതറ ഗവ.എൽ.പി സ്കൂളിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും ബാലസാഹിത്യ പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മാസ്റ്റാർ ബിജുമോൻ സി.കെ.അദ്ധ്യക്ഷത വഹിച്ചു. പുസ്തകജാലകം, പുസ്തകപ്രദർശനം, പുസ്തകപരിചയം,പ്രശ്നോത്തരി, പോസ്റ്റർനിർമ്മാണം, വായനമത്സരം,ഇ-വായനപരിചയപ്പെടുത്തൽ തുടങ്ങി വിവിധപരിപാടികൾ വായനാവാരത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കും.'എന്റെവായനാലോകം'എന്ന പേരിൽ വീടുകളിൽ കുട്ടികൾ ലൈബ്രറി ഒരുക്കുമെന്നും ഹെഡ്മാസ്റ്റർ ബിജുമോൻ സി.കെ പറഞ്ഞു . റിയാസ്റഹ്മാൻ,സിനി തെരേസതോമസ്,അഭിരാമി തുടങ്ങിയവർ സംസാരിച്ചു.