
പത്തനംതിട്ട : യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ശാസ്ത്ര ക്വിസ് മത്സരം പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോക്ടർ ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ബിബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എസ്.ബി ബീന, ആഞ്ജു രാധ് ടി.എ, അജിൻ വർഗീസ്, വൈശാഖ് എന്നിവർ പങ്കെടുത്തു. കലഞ്ഞൂർ ഗവ എച്ച്.എസ്.എസ് സ്‌കൂളിലെ വി.നിരഞ്ജൻ , അർജുൻ എസ് കുമാർ എന്നിവരുടെ ടീം ഒന്നാംസ്ഥാനവും, തോട്ടക്കോണം ജി.എച്ച്.എസ് സ്‌കൂളിലെ ദീപിക സുരേഷ്, ഷിഹാദ് ഷിജു എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.