photo

കോന്നി : അരുവാപ്പുലം - ഐരവൺ പാലത്തിന്റെ നിർമ്മാണ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. അച്ചൻകോവിലാറ്റിലെ മൂന്ന് തൂണുകളുടെയും ഐരവൺ കരയിലെ തൂണുകളുടെയും പണികൾ പൂർത്തിയായി. അരുവാപ്പുലം കരയിലെ തൂണുകളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. നദിക്ക് കുറുകെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി ആറ് ലാൻഡ് സ്പാനുകളുമാണുള്ളത്. ഇവയിൽ ഒരു ലാൻഡ് സ്പാൻ ഐരവൺ ഭാഗത്തും അഞ്ച് ലാൻഡ് സ്പാനുകൾ അരുവാപ്പുലം ഭാഗത്തുമാണ്. ഒന്നര വർഷമാണ് നിർമ്മാണ കാലാവധി. ഡെപ്യൂട്ടി കളക്ടർ പ്രേംലാൽ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അജിത്ത്, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഷീജാതോമസ്, അസി. എൻജിനിയർ ചന്തു, സ്പെഷ്യൽ തഹസിൽദാർ റജീന, കരാർ കമ്പനി എം.ഡി കെ രാജീവ്, കോന്നി ബ്ലോക്ക് അംഗം വർഗീസ് ബേബി, അരുവാപ്പുലം പഞ്ചായത്ത്‌ അംഗങ്ങളായ സി.എൻ.ബിന്ദു, വി.ശ്രീകുമാർ, അരുവാപ്പുലം സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ് ഇടത്തിട്ട എന്നിവരും എം.എൽ.എയോടെയൊപ്പം ഉണ്ടായിരുന്നു.

പദ്ധതി ചെലവ് : 12.25 കോടി രൂപ

പാലത്തിന്റെ നീളം : 183.7 മീറ്റർ,

വീതി : 11 മീറ്റർ

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ഉപരിതല നിർമ്മാണം. ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും നിർമ്മിക്കും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ