laptop-
പെരുമ്പെട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാർ മാതാപിതാക്കൾക്ക് ലാപ്ടോപ്പ് കൈമാരുന്നു

റാന്നി : ദിവ്യാംഗ കുടുംബത്തിൽപ്പെട്ടതും സുമനസുകളുടെ സഹായത്തോടെ ബാംഗ്ലൂരിൽ ജേർണലിസം പഠിക്കുന്ന വിദ്യാർത്ഥിനിക്ക് റാന്നി ജനമൈത്രി പൊലീസ് സമിതി ലാപ്ടോപ്പ് നൽകി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രവാസിയായ വ്യക്തി പുതിയ ലാപ്ടോപ്പ് വാങ്ങി നൽകുകയായിരുന്നു. സ്റ്റേഷൻ ഹാളിൽ കൂടിയ യോഗത്തിൽ പെരുമ്പെട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാർ മാതാപിതാക്കൾക്ക് ലാപ്ടോപ്പ് കൈമാറി. ജനമൈത്രി പൊലീസ് സമിതി കോ- ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിലിന്റെ അദ്ധ്യക്ഷതയിൽ സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ കൃഷ്ണൻകുട്ടി , ഡി.വൈ.എസ് പി ഓഫീസ് റൈറ്റർ ജിജു, റാന്നി സ്റ്റേഷൻ റൈറ്റർ ഷിന്റോ, അശ്വധിഷ്, നിധീഷ് റാന്നി ഗ്രാമപഞ്ചായത്ത് മെമ്പർ സുധാകുമാരി,സമിതി അംഗങ്ങളായ ഫാദർ ബിജു, മന്ദിരം രവീന്ദ്രൻ, അൻസാരി മന്ദിരം, സുരേഷ് പുള്ളോലി, സജി എബ്രഹാം, റോജി കെ ജേക്കബ് ,ജയ ജി നായർ, ശൈലു ജോർജ് ,നിഷ രാജീവ് , ടി.വി മാത്യു എന്നിവ പ്രസംഗിച്ചു.