suresh
വകയാർ പബ്ലിക്ക് ലൈബ്രറിയിൽ വായനയിൽ മുഴുകി നിൽക്കുന്ന ആർ സുരേഷ്

അടൂർ : ജോലിത്തിരക്കിലും വായന ഹരമാക്കി വകയാർ സ്വദേശി ആർ.സുരേഷ്. മരപ്പണിക്കാരനായ ഇദ്ദേഹത്തിന് ഇപ്പോൾ 63 വയസുണ്ട്. ചെറുപ്പത്തിൽ തുടങ്ങിയ വായനാ ശീലമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വീണുകിട്ടിയ സമയങ്ങളിൽ പത്രങ്ങളും മാസികകളും വായിച്ച് തുടങ്ങിയ സുരേഷ് എൺപതുകളുടെ ആദ്യം മുതലാണ് വായനയെ ഗൗരവമായി കണ്ടു തുടങ്ങുന്നത്. വകയാർ പബ്ലിക്ക് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്ത് ആഴ്ചയിൽ ഒന്നുവീതം പുസ്‌തകം വായിച്ച് തുടങ്ങി. വായന ഹരമായതോടെ ഒരുമിച്ച് പത്ത് പുസ്തകങ്ങൾ വീതമെടുത്ത് വായിച്ച് തീർത്തു കൊണ്ടിരുന്നു. 20000 പുസ്തകങ്ങളുള്ള ലൈബ്രറിയിലെ ഭൂരിഭാഗം പുസ്‌തകങ്ങളും നാല്പത് വർഷങ്ങൾക്കിടയിൽ വായിച്ച് തീർത്തു. എം. ടിയുടെ എഴുത്തിനെ കൂടുതൽ ഇഷ്ടപ്പെടുന്ന സുരേഷ് രണ്ടാമൂഴം പലതവണ വായിച്ചു. ജോലി കഴിഞ്ഞാൽ ലൈബ്രറിയിലും, വീട്ടിലെത്തിയാൽ പുസ്തകവായനയിലും മുഴുകുന്ന സുരേഷ് അടുപ്പക്കാരുടെ മുന്നിലെ അറിവിന്റെ നിറകുടമാണ്.

....................

എനിക്ക് പിൻതുണയുമായി വകയാർ വായനശാല പ്രവർത്തകരും ഉണ്ട്. ഭാര്യ സുമംഗലയും വായനയെ ഇഷ്ടപ്പെടുന്ന ആളാണ്. മക്കൾ സ്മിതയും സൗമ്യയും എന്റെ ഇഷ്ടത്തിന് ഒപ്പം ഉണ്ട്.

(ആർ.സുരേഷ് )​

.............

20000 പുസ്തകങ്ങളുള്ള ലൈബ്രറിയിലെ ഭൂരിഭാഗം പുസ്‌തകങ്ങളും നാല്പത് വർഷങ്ങൾക്കിടയിൽ വായിച്ചു തീർത്തു.