raji
29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിക്കുന്നു.

പത്തനംതിട്ട : 29ാമത് പി.എൻ. പണിക്കർ അനുസ്മരണവും ദേശീയ വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ നിർവഹിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാനൻ ഫാ.എബ്രഹാം മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.അമീർജാൻ മുഖ്യപ്രഭാഷണം നടത്തി. മണക്കാല ഗോപാലകൃഷ്ണൻ,​സി.കെ.നസീർ ,തിരുവല്ല എ.ഇ.ഒ മിനി കുമാരി, ശ്രീനിവാസ് പുറയാറ്റ് , നവനീത് കൃഷ്ണൻ, എസ്. ലത എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സ്‌കൂളിലെ മുൻ അദ്ധ്യാപകരായ കെ.വി.ഇന്ദുലേഖ, വി.വി.ജെയിംസ് എന്നിവരെ ആദരിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, കാൻഫെഡ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ലൈബ്രറി കൗൺസിൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്സംചടങ്ങ് സംഘടിപ്പിച്ചത്.