hostel
തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ ജില്ല സ്പോർട്സ് കൗൺസിലിന്റെ സെൻട്രലൈസ്‌ഡ്‌ ഫുട്ബോൾ ഹോസ്റ്റലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ് നിർവ്വഹിക്കുന്നു

തിരുവല്ല: കുട്ടികളിൽ കായികാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സെൻട്രലൈസ്‌ഡ്‌ ഫുട്ബാൾ ഹോസ്റ്റൽ പ്രവർത്തനം തുടങ്ങി. നാൽപ്പതോളം കുട്ടികൾക്ക് ഇവിടെ താമസിച്ച് ഫ പരിശീലനം നടത്താം. താമസവും ഭക്ഷണവും ലഭിക്കുന്നതോടൊപ്പം ഫുട്‍ബാൾ പരിശീലനം നൽകാൻ കോച്ചിന്റെ സേവനവും കുട്ടികൾക്ക് ലഭിക്കും. സ്പോർട്സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.ടി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് അംഗം രഞ്ജു സുരേഷ്, വൈസ് പ്രസിഡന്റ് സി.എൻ. രാജേഷ്, സംസ്ഥാന ഫുട്ബാൾ അസോസിയേഷൻ ട്രഷറർ ഡോ. റജിനോൾഡ് വർഗീസ്. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്. അമൽജിത്, മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ, ട്രാവൻകൂർ ക്ലബ്ബ് പ്രസിഡന്റ് ഡോ.കെ.ജി. സുരേഷ്, ഹോക്കി ഫെഡറേഷൻ ജില്ലാ രക്ഷാധികാരി രവീന്ദ്രൻ എഴുമറ്റൂർ, സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, സീനിയർ അസിസ്റ്റന്റ് ജയ വാസുദേവൻ, അദ്ധ്യാപിക ദീപ്തി പി.എം. എന്നിവർ പ്രസംഗിച്ചു.