20-suresh-soma

തുമ്പമൺ : തുമ്പമൺ എം.ജി ഹയർസെക്കൻഡറി സ്‌കൂളിൽ വായന വാരാചരണം സംസ്ഥാന ഫോക്‌​ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷിബു കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മാത്യു പി.ജോർജ് ഹെഡ്മാസ്റ്റർ റോയി ജോൺ, ജെയ്‌സി ജോർജ്, വിദ്യാർത്ഥികളായ ഏബൽ കോശി, രാഹുൽ ടി.ഫിലിപ്പ്, ഗൗരി ശ്യാം, ഏബൽ മാത്യു ബിജു, അർച്ചന.എ തുടങ്ങിയവർ പ്രസംഗിച്ചു. വായനദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കയ്യെഴുത്ത് മാസികയുടെ പ്രകാശനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.