
പത്തനംതിട്ട : മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം മാപ്പിള കലാസാഹിത്യസമിതി സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുൽ കരീം മുസലിയാർ നിർവഹിച്ചു. പ്രസിഡന്റ് എ.എസ്.എം.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. മാപ്പിളകലാ സാഹിത്യസമിതി ജനറൽ സെക്രട്ടറി ഇ.എസ്.അബ്ദുൽ ജബ്ബാർ, ലൈബ്രറി വൈസ് പ്രസിഡന്റ് ബിജു മുസ്തഫ, അബ്ദുൽ സലാം, എൻ.അബ്ദുൽ അസീസ്, ഷാജഹാൻ, ഇസ്മയിൽ കുഞ്ഞ് എന്നിവർ സംസാരിച്ചു. 23ന് പ്രതിഭാ സംഗമം, 26 ന് ലഹരി വിരുദ്ധ സദസ്, 29ന് വായന കുറിപ്പ് മത്സരം, ജൂലായ് 5ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം എന്നിവ നടക്കും.