20-pullad-sndp
നിർമ്മാണ ഫണ്ട് കണ്ടെത്തുന്നതിനായുള്ള മജീഷ്യൻ സാമ്രാജിന്റെ മജിക് ഷോയുടെ ആദ്യ കൂപ്പൻ സുരേന്ദ്രൻ വള്ളിപ്പറമ്പിൽ ഏറ്റുവാങ്ങുന്നു

കോഴഞ്ചേരി: മതസൗഹാർദ്ദത്തിന്റെ സന്ദേശം നൽകി തീർത്ഥാടകർക്കായി ഒരു വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എസ്.എൻ.ഡി.പിയോഗം പുല്ലാട് 4294 -ാം ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ശബരിമല, മഞ്ഞനിക്കര ,മാരാമൺ, ചെറുകോൽപ്പുഴ തീർത്ഥാടകർക്ക് മികച്ച രീതിയിൽ ഉള്ള വിശ്രമകേന്ദ്രമാണ് ഒരുങ്ങുന്നത്. പുല്ലാട് ഗുരുദേവക്ഷേത്രത്തോട് ചേർന്ന് അഞ്ച് സെന്റ് സ്ഥലവും ഇതിനായി വാങ്ങി. വിശ്രമകേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തന ഉദ്ഘാടനം യോഗം ഇൻസ്‌പെക്ടറിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു മുഖ്യാഅതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.പി.കെ.ബാബു.അനീഷ് കുന്നപ്പുഴ, ഷാജി ശാന്തി, ശാഖാ വൈസ് പ്രസിഡന്റ് കുമാരി സവിത, വനിതാ സംഘം പ്രസിഡന്റ് ശാന്തകുമാരി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രോഹിത്, ശാഖാ സെക്രട്ടറി കെ.ജി അശോകൻ എന്നിവർ സംസാരിച്ചു. നിർമ്മാണ ഫണ്ട് കണ്ടെത്തുന്നതിനായി മജീഷ്യൻ സാബ്രാ ജിന്റെ മജിക് ഷോ നടത്തും. ആദ്യ കൂപ്പൻ സുരേന്ദ്രൻ വള്ളിപ്പറമ്പിൽ ഏറ്റുവാങ്ങി.