പന്തളം: അടൂർ നിയോജക മണ്ഡലത്തിൽ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള പന്തളം തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ പ്രവർത്തകരും നേതൃത്വവും തമ്മിൽ വാക്കേറ്റം. കഴിഞ്ഞദിവസം നടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് വാക്കേറ്റം ഉണ്ടായത്. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 16 ബൂത്തുകളിൽ ചിലവിലായി പാർട്ടി ഏൽപ്പിച്ച ഫണ്ട് തിരുമറിയും വോട്ട് ചോർച്ചയും നടത്തിയ പന്തളം തെക്കേക്കര കോൺഗ്രസ് മണ്ഡലം ഭാരവാഹിയും അതിനു കൂട്ടുനിന്ന ഡി.സി.സി മെമ്പെറിന്റെ പേരുകളിലും ആരോപണം ഉന്നയിച്ചാണ് പ്രവർത്തകർ പരാതിയുമായി മേൽഘടകത്തെ സമീപിച്ചിരിക്കുന്നത്. ഡി.സി.സി മെമ്പർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് തെക്കേക്കരയിലെ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി പ്രസിഡന്റിനും കെ.പി.സി.സി പ്രസിഡന്റിനും പരാതി നൽകിയിരിക്കുകയാണ്. അടൂർ നിയോജകമണ്ഡലത്തിൽ തെക്കേക്കരയിൽ മാത്രമാണ് പാർട്ടി പുറകിൽ പോയത്. ഇവർ നടത്തിയ വിഭാഗീയ പ്രവർത്തനം കാരണം പാർട്ടി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതന്നാണ് ആക്ഷേപം.