മല്ലപ്പള്ളി: പടുതോട് അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോൽസവം ഇന്ന് നടക്കും. ഭഗവത്ചൈതന്യ വർദ്ധനവിനായുള്ള പൂജാദികർമ്മങ്ങൾക്കു പുറമെ നൂറുകണക്കിനു ഭക്തർ നേരിട്ടു നടത്തുന്ന മഹാനീരാഞ്ജനപൂജയും പ്രതിഷ്ഠാദിന മഹോൽസവത്തിന്റെ പ്രത്യേകതയാണ്. തന്ത്രിമുഖ്യൻ അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.രാവിലെ 5.30ന് മേൽശാന്തി എഴുമറ്റൂർ ഇളംപുരയിടത്തിൽ മഠം പ്രസാദ്ശർമ്മ നടത്തുന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 8.30ന് കലശ സമർപ്പണവും കലശ പൂജയും. തുടർന്ന് പുഷ്പാഭിഷേകം. 10ന് മഹാ നീരാഞ്ജനപൂജ.ജ്യോതിഷമഠംഎസ്.നാരായണ ശർമ്മ നേതുത്വം നൽകും. സമൂഹസദ്യ, വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഭഗവതി സേവ, ഭജന എന്നിവയുണ്ടാകും.