 
പന്തളം : പന്തളത്തെ പൈതൃക മരങ്ങളിലൊന്ന് ഇന്ന് മുറിച്ചു മാറ്റും. നൂറ് വർഷത്തിലധികം പഴക്കമുള്ള രണ്ട് മാവുകളിലൊന്നാണ് അപകട ഭീഷണിയെത്തുടർന്ന് മുറിച്ചു മാറ്റുന്നത് . പന്തളം  മാവേലിക്കര റോഡിൽ കുറുംതോട്ടയം മാർക്കറ്റിന് മുൻപിലായി റോഡരികിൽ ഉണ്ടായിരുന്ന ചുവട് ദ്രവിച്ച അപകടാവസ്ഥയിലുള്ള കൂറ്റൻ മാവാണ് ഇന്ന് മുറിച്ചു മാറ്റുന്നത് .
അപകട ഭീഷണി കണക്കിലെടുത്താണ് നടപടി.അപകട അവസ്ഥയിലായെന്ന പരാതിയെ തുടർന്ന്
ഏഴ് ദിവസത്തിനുള്ളിൽ മരം മുറിക്കാൻ കഴിഞ്ഞ 22ന് ജില്ലാ കളക്ടർ കെ. എസ്. ടി .പി .ക്ക് നിർദ്ദേശം നൽകിയിരുന്നു.