book

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ദേശീയ വായന ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ബുക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ സ്മരണാർത്ഥം ആരംഭിച്ച ക്ലബ്, പ്രിൻസിപ്പൽ ഡോ.എലിസബത്ത് ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡോ.രേണു മാത്യു ലോഗോ പ്രകാശനം ചെയ്തു. ആശുപത്രിയിലെ ഡോക്ടർമാരും അദ്ധ്യാപകരും മറ്റു ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു. ബുക്ക് ക്ലബ്ബിന്റെ യോഗങ്ങളിൽ എഴുത്തുകാർ, ഡോക്ടർമാർ എന്നിവരെ പങ്കെടുപ്പിച്ച് വിവിധ വായന പ്രവർത്തനങ്ങളും ചർച്ചകളും ബുക്ക് റിവ്യൂകളും നടത്തും.