മല്ലപ്പള്ളി: 105 വർഷത്തെ പാരമ്പര്യവുമായി മല്ലപ്പള്ളി വൈ.എം.സി.എ വാർഷിക പൊതുയോഗവും 2024 - ​25 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് കോര മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ഈപ്പൻ വർഗീസ്, കുര്യൻ ജേക്കബ്, വർഗീസ് മാത്യു, അനിൽ പി.ജേക്കബ്, മാത്യു കെ.അലക്‌സ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കോര മാത്യൂസ് മോടയിൽ (പ്രസിഡന്റ്) ,മോളി പുന്നൂസ് (വൈസ് പ്രസിഡന്റ്) വി.ഐസക് തോമസ് വടക്കേടത്ത് (സെക്രട്ടറി), ജേക്കബ് സി.തോമസ് (ജോയിന്റ് സെക്രട്ടറി), എബിൻ സുരേഷ് പയ്യമ്പള്ളിൽ (ട്രഷറർ). ജോൺ മാത്യു.വി, ജോർജ് മാത്യു, ജോസ് പി.ജോർജ്, തോമസ് ചാക്കോ, റെൻസി സജി, അലൻ ഉമ്മൻ മാത്യൂസ് (ബോർഡ് അംഗങ്ങൾ),തോമസ് മാത്യു ,അനിൽ പി.ജേക്കബ്(ഓഡിറ്റർ).