തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തൈമറവുംകര ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും പഠനക്ലാസും 23ന് രാവിലെ 10 മുതൽ ശാഖാ ഓഫീസിൽ നടക്കും. അനുമോദന യോഗം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത് അദ്ധ്യക്ഷത വഹിക്കും. ഗുരുദേവ കൃതികളുടെ ആലാപന ശൈലിയെ കുറിച്ച് സംഗീത സംവിധായകൻ സി.പി സജികുമാർ ക്ലാസ് നയിക്കും. ശാഖ വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, സെക്രട്ടറി രാജേഷ് ശശിധരൻ എന്നിവർ പ്രസംഗിക്കും. ശാഖയിലെ 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.