തിരുവല്ല: തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഫുട്ബാൾ ഹോസ്റ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ.എസ്.പ്രേംകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ മാനേജർ പി.ടി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. രഞ്ജു സുരേഷ്, സി.എൻ.രാജേഷ്, ഡോ.റജിനോൾഡ് വർഗീസ്, കെ.എസ്.അമൽജിത്, കെ.ടി.ചാക്കോ, ഡോ.കെ.ജി.സുരേഷ്, ഹോക്കി ഫെഡറേഷൻ പത്തനംതിട്ട രക്ഷാധികാരി രവീന്ദ്രൻ എഴുമറ്റൂർ,സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ.ഡി, ജയ വാസുദേവൻ, അദ്ധ്യാപിക ദീപ്തി പി.എം എന്നിവർ പങ്കെടുത്തു.