
തിരുവല്ല : പെരിങ്ങര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വായന മാസാചരണം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേഷ് എൻ അദ്ധ്യക്ഷനായി. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം സാഹിത്യകാരൻ പെരിങ്ങര രാജഗോപാൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സനിൽകുമാരി, പ്രഥമാദ്ധ്യാപിക ഷമീമ എസ്.എൽ, രമ്യ ജി.നായർ എന്നിവർ സംസാരിച്ചു. സൂര്യലക്ഷ്മി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ വായനദിന പോസ്റ്റർ, കവിതാലാപനം, പുസ്തകാസ്വാദനം, ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു. ശ്രീനന്ദ രതീഷ് സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. പ്രമുഖ എഴുത്തുകാരുടെ കൈയൊപ്പോടും ആശംസയോടും കൂടി സ്കൂളിൽ സമാഹരിച്ച പുസ്തകങ്ങളുടെ പ്രദർശനം നടത്തി.