
തിരുവല്ല : കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയും സംയുക്തമായി നടപ്പാക്കുന്ന മോഡൽ ബി.എം.സി പദ്ധതിപ്രകാരം വള്ളംകുളം ഗവ.യു.പി.സ്കൂളിൽ ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റെ നിർമ്മാണം തുടങ്ങി. ഫലവൃക്ഷതൈ നട്ട് ജൈവവൈവിധ്യ പരിപാലന സമിതി അദ്ധ്യക്ഷനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ബി.ബി ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു എലിസബത്ത് ബാബു, ബി.എം.സി അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, നിർമ്മാണ ഏജൻസിയായ എർത്ത് ക്രിയേറ്റീവ്സ് എന്നിവർ പങ്കെടുത്തു.