
കുമ്പഴ : കുമ്പഴ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് എൽ.ഡി.എഫ് ഭരണ സമിതി അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.ജാസിം കുട്ടി,
ഡി.സി.സി ജനറൽ സെക്രട്ടറി സിന്ധു അനിൽ, കൗൺസിലർ അംബികാവേണു, എ. ഫാറൂഖ് ,പി.കെ.ഇക്ബാൽ, ഇന്ദിര പ്രേം, തുളസി ബായ്, ശാമുവേൽ, ജോസ് കുമ്പഴ, യൂസഫ് വലംചുഴി, രാജു മൈലാടുപാറ, സജി കുമ്പഴ, ജോബി സെബാസ്റ്റ്യൻ ,സുലൈമാൻ, ഹനീഫ കുലശേഖരപതി എന്നിവർ പ്രസംഗിച്ചു.