
പത്തനംതിട്ട : സുനാമി ദുരന്തം ഏറ്രുവാങ്ങിയ കുട്ടികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാനായി യോഗ അഭ്യസിപ്പിച്ചായിരുന്നു പത്തനംതിട്ട താഴെവെട്ടിപ്രം സ്വദേശി ശ്രീജേഷ് വി.കൈമളി (47) ന്റെ യോഗാ അദ്ധ്യാപനത്തിന് തുടക്കം. യോഗ ജീവതചര്യയാക്കിയിട്ട് ഇരുപത് വർഷമായി. ആറ് വർഷമായി വ്യക്തി വികാസ് കേന്ദ്രയുടെ കീഴിൽ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പരിപാടിയിൽ പങ്കെടുക്കുന്നു. ഭാര്യ ജി.രാജശ്രീ, മക്കളായ അദ്രിനാഥ്, അനവ് നാഥ് എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്. മൂത്തമകൻ അദ്രിനാഥ് സ്പോർട്സ് യോഗയിൽ സംസ്ഥാനതല വിജയിയാണ്.
യോഗ തെറാപ്പി
യോഗ തെറാപ്പിയും ശ്രീജേഷ് ചെയ്യുന്നുണ്ട്. ഒരോരുത്തരുടേയും ശരീരത്തിന് അനുസരിച്ചാണ് യോഗാ തെറാപ്പി ചെയ്യുന്നത്. യോഗാസനങ്ങൾ, പ്രാണായാമം , ധ്യാനം എന്നിവയെല്ലാം ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രമേ ശ്രീജേഷ് നിർദേശിക്കാറുള്ളൂ. വിവിധ പഞ്ചായത്തുകളിലും ക്ലാസുകൾ എടുക്കാറുണ്ട്.
നേട്ടങ്ങൾ
നാഷണൽ ആയുഷ് മിഷന്റെ യോഗ അദ്ധ്യാപകൻ, ഏഷ്യൻ യോഗ റഫറി, നാഷണൽ യോഗ റഫറി, സംസ്ഥാന തലത്തിൽ ഉത്തർപ്രദേശിലെ കാസിയബാദ്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളിൽ റഫറിയായി,
എസ്.ഇ.ആർ.ടിയുടെ യോഗ ഒളിമ്പ്യാഡ് റഫറിയായി പങ്കെടുത്തു.
108 സൂര്യനമസ്കാരം ചെയ്തതിന് വ്യക്തി വികാസ് കേന്ദ്രയുടെ ഗോൾഡൻ സർട്ടിഫിക്കറ്റ് ലഭിച്ചു.
യോഗ, പ്രാണായാമം, ധ്യാനം ഇവ ശരീരത്തിനും മനസിനും ഒരുപോലെ ഗുണമുണ്ടാക്കുന്നവയാണ്. ശരീരത്തിന് ആവശ്യമുള്ള രീതിയിലുള്ള യോഗസനങ്ങളാണ് നൽകേണ്ടത്.
ശ്രീജേഷ് വി.കൈമൾ, യോഗ അദ്ധ്യാപകൻ