sndp-
എസ്ഡിപി യോഗം പത്തനംതിട്ട ടൗൺ ബി ശാഖയുടെ നടപ്പന്തൽ സമർപ്പണവും വനിതാ സംഘം പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ ബി ശാഖയുടെ പുതിയ നടപ്പന്തൽ ഗുരുദേവ ക്ഷേത്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്ക് കൂടുതൽ മുതൽക്കൂട്ടാകുമെന്ന് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. 4541 നമ്പർ പത്തനംതിട്ട ടൗൺ ബി ശാഖ പണികഴിപ്പിച്ച ഗുരുദേവക്ഷേത്രത്തിലെ നടപ്പന്തലിന്റെയും എൽ.ഇ.ഡി ബോർഡിന്റെയും സമർപ്പണവും വനിതാസംഘം പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗീതാ സദാശിവൻ, ശാഖ വൈസ് പ്രസിഡന്റ് വിനോദ് കോട്ടക്കൽ, ശാഖാ സെക്രട്ടറി ദീപേഷ് കെ.ബാലൻ, യൂണിയൻ കമ്മിറ്റിയംഗം ജി സുധീർ, പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സിബി സുരേഷ് കുമാർ, കോന്നി ടൗൺ ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് എന്നിവർ സംസാരിച്ചു.