vayana-

അടൂർ : ഒരിപ്പുറം എം.ജി.പി നമ്പ്യാതിരി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനദിനവും ആചരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വി.പി.വിദ്യാധരപണിക്കർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വി.കെ.വസന്തൻ അദ്ധ്യക്ഷനായിരുന്നു. വനിതാവേദി അംഗം രജനി, ബാലവേദി അംഗം കുമാരി ദീപിക ഗോപൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ഹരിലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി അരുൺ പണിക്കർ നന്ദിയും പറഞ്ഞു.