അടൂർ : എസ്.എൻ.ഡി.പി യോഗം 3564 ഐക്കാട് കിഴക്ക് ശാഖയിൽ മെറിറ്റ് അവാർഡ് ദാനവും വായന വാരാചരണവും നടത്തി. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് സുസ് ലോവ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പ്രസിഡന്റ് ഷീബ ജയകുമാർ, സെക്രട്ടറി അമ്പിളി ഷിബു എന്നിവർ പ്രസംഗിച്ചു. .സെക്രട്ടറി വിജയൻ സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡന്റ് ഒ.എൻ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.